Tuesday 13 July 2021

ഒരു പൂവിന്റെ ജന്മം


 

വിടരുന്നതിനും കൊഴിയുന്നതിനും 

ഇടയിലുള്ള "ക്ഷെണ നേരം"

അത്ര മാത്രമേ വേണ്ടിയിരുന്നുള്ളു .!!

           പിറക്കണം ഒരു പൂവായ് 

            അമ്മയിൽ നിന്ന് അടരുന്നതേ  

             മരണത്തെ പുല്കാൻ ...!!

----------------------------------------------------------------------------------

Friday 12 March 2021



നാലാം തരം ...സ്കൂളിന്റെ ഒരു അരികിനോട് ചേർന്ന സാമാന്യം വലിയ ക്ലാസ് റൂം. നാല് എ ആണ്എന്നാണ്  ഓർമ്മ..നാല് ബി ക്ലാസ്  ഒരുപാട് ഇടുങ്ങിയതാരുന്നു.നാല് സി യുടെ കണക്കു ടീച്ചർ ഒരു വല്ലാത്ത സാധനവും (ടീച്ചർ ക്ഷമിക്കണം അന്നത്തെ അവസ്ഥ..!!).ഈ രണ്ടു ക്ലാസ്സിലും ഞാൻ ഇരുന്നിട്ടില്ല . അപ്പൊ എന്റെ ക്ലാസ് നാല് എ തന്നെ.ആവാനേ  വഴിയുള്ളു.(എന്താ മറവി..!!) അന്നൊക്കെ ഉച്ചക്കത്തെ ഇടവേള കഴിഞ്ഞാൽ അടുത്ത പീരീഡ്  ടീച്ചർ വരുന്നത് വരെ ക്ലാസ്സിൽ വല്ലാത്ത ബഹളമാണ്.അത്  നിയന്ത്രിക്കുക ഹെഡ്മാസ്റ്റർക്ക് അസ്സാദ്ധ്യമായതിനാൽ മുൻപേ പറഞ്ഞ കണക്കു ടീച്ചർ ഒരു വള്ളിചൂരലുമായ്  ഓരോ ക്ലാസ്സിലും കയറി ഇറങ്ങും.ആ സമയം അവനവന്റെ  ഇരിപ്പിടങ്ങളിൽ അല്ലാത്ത എല്ലാവര്ക്കും കിട്ടും നല്ല അടി .നിമിഷനേരം കൊണ്ട് സ്കൂൾ മുഴുവൻ നിശ്ശബ്ദമായിരിക്കും...!!

                 അങ്ങനെ ഒരു ദിവസം,ഉച്ചതിരിഞ്ഞ സമയം. എന്റെ ക്ലാസ്സിലും ടീച്ചർ എത്തി.ക്ലാസ് മുഴുവൻ നിശ്ശബ്ദമായി.പെട്ടെന്ന് ആരോ എന്റെ പേര് വിളിക്കുന്നത് പോലെ തോന്നി..ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി.ക്ലാസ്സിൽ  അപാര നിശബ്ദത.എലാവരും അവരവരുടെ സ്ഥാനത്ത് ഇരിക്കുന്നു.ഞാനൊഴികെ..!!! (ആത്മാർത്ഥ കൂട്ടുകാർ ബെഞ്ചിൽ പോയിരിക്കാൻ  എനിക്ക് നൽകിയ നിർദ്ദേശം ആയിരുന്നു  ആ വിളി.പൊതുവെ സാമട്ടായ എനിക്ക് അത് മനസ്സിലായില്ല എന്നത് സത്യം.) 
ഞാൻ ടീച്ചറുടെ മേശയിലേക്ക് ചാരി നിക്കുന്നു.വാതിൽക്കൽ ചൂരലും  വിറപ്പിച്ചു മേല്പറഞ്ഞ ടീച്ചറും.ഒരു നിമിഷം നെഞ്ചു  പിടഞ്ഞു.കണ്ണിൽ ഇരുട്ട് കയറും പോലെ.എല്ലാവരും എന്നെയും ടീച്ചറെയും മാറി മാറി നോക്കുന്നു.ആ നിമിഷം  ഭൂമി പിളർന്നു  അങ്ങനെ താഴ്ന്നു  പോയെങ്കിൽ എന്ന് തോന്നിയിരുന്നു.പെട്ടെന്ന് ടീച്ചർ ചൂരൽ എന്റെ നേരെ നീട്ടി,മറ്റുള്ളവരെ നോക്കി ടീച്ചർ പറഞ്ഞു."എന്തിനാണ് അവളെ വിളിക്കുന്നത്.അവൾ അവിടെ നിന്ന് വായിക്കുക ആയിരുന്നില്ലേ.??".(സംഗതി സത്യം ആരുന്നു. മേശയിലേക്ക് ചാഞ്ഞു കിടന്നു ഏതോ കഥാപുസ്തകം വായിക്കുക ആരുന്നു പാവം ഞാൻ .) .ശേഷം ടീച്ചർ എന്നോട് ബെഞ്ചിൽ പോയ് ഇരിക്കാൻ പറഞ്ഞിട്ട് അടുത്ത ക്ലാസ്സിലേക്ക് പോയ്.  ഒരു നിമിഷം കൊണ്ട് ജീവൻ തിരിച്ചു കിട്ടിയ അവസ്ഥ. അനുഭവിച്ചവർക്കേ അറിയൂ അതിന്റെ മഹത്വം.
         
       ഈ പറഞ്ഞ ടീച്ചറെയും ,ചൂരലിനെയും അറിയാത്തവർ ഉണ്ടോ .??
.പക്ഷെ ഇങ്ങനെ വെറും ഭാഗ്യം കൊണ്ട് നല്ല ചൂരൽ കഷായം കിട്ടാതെ രക്ഷപെട്ടു  പോയവർ കുറവല്ലേ..???


  

Monday 8 February 2021

സ്കൂൾ

To ,
      ചെറുപുഷ്പം യു .പി  സ്കൂൾ
       St .ജോർജ് H .S 
                           ഈ പോസ്റ്റ്   ചില പ്രത്യേക ആളുകൾക്ക് ഡെഡിക്കേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നു.ആരൊക്കെ എന്ന് പറയുന്നില്ല😉.കാരണം..നിങ്ങൾ ആലോചിച്ചു നോക്കൂ .ഓർമ്മശക്തി കൂടട്ടെ...."മെമ്മറി പവർ ആർക്കാണ് കൂടുതൽ എന്ന് അറിയാല്ലോ...
             പഴയ സ്കൂൾ വാർഷിക ആഘോഷങ്ങളിലേക്ക്  വന്നോളൂ.....അന്ന് നമ്മുടെ  സ്കൂൾ വാർഷികങ്ങൾ നടക്കുക ജനുവരി അല്ലെങ്കിൽ ഫെബ്രുവരി മാസത്തിലാണ്.അതിലെന്താണ് പ്രത്യേകത??
  പ്രത്യേകത ആ മാസത്തിനു അല്ല..
അതിനു മുൻപുള്ള മാസങ്ങൾ...എല്ലാ ക്ലാസ്സുകളിലും ഒരു അന്വേഷണം നടക്കും... പാട്ടുകാരെ,ഡാൻസുകാരെ ,അഭിനെതാക്കളെ കണ്ടെത്താൻ..ചിലർ സ്വയമേ മുന്നോട്ടു വരും.മറ്റു ചിലരെ ഉന്തി തള്ളി കൊണ്ടുപോകണം.ഞാൻ ഒക്കെ രണ്ടാമത്തെ ഗ്രൂപ്പ് ആണ്.സെലക്ഷൻ പ്രോസസ്സ് കഴിഞ്ഞാൽ പിന്നെ പ്രാക്റ്റീസ് സെഷൻ ..പാട്ടിനും നൃത്തത്തിനും നാടകത്തിനും പഠിപ്പിക്കാനും ആളുണ്ടാവും.. ഇതിൽ നൃത്തത്തിന്റെ സെഷൻ ആണ് എനിക്ക് അറിയുക. പരിശീലനം തുടങ്ങുന്ന ആദ്യ നാളുകൾ വളരെ നല്ലതാണ്.പക്ഷെ....പിന്നീട് കിട്ടണ അടിക്കും വഴക്കിനും പരിമിതിയെ ഇല്ല😕..ഒരു ജോണി സർ,മനോജ് സർ..ആഹാ എന്താ അടിയും  വഴക്കും.ചിലർ നന്നായി കളിക്കും..ചിലർ അതിലും നന്നായി..അവരുടെ പേര് ഇപ്പൊ പറയുന്നില്ല..പരിപാടിയുടെ അവസാന നിമിഷം വരെ പരിശീലനം😰..."practice makes man perfect"  എന്നാണല്ലോ...എന്തോ ആ പോളിസി ഞങ്ങൾക്ക് ഒരുപാട് ഇഷ്ടാണ്..ടീച്ചർ ചോദ്യം ചോദിക്കുന്ന ദിവസങ്ങളിലും ,ക്ലാസ് ടെസ്റ്റ് പോലുള്ള സമയങ്ങളിലും കഠിനമായ നൃത്ത പരിശീലനം വളരെ നല്ലതാണ്😜.ഇഷ്ടമല്ലാത്ത കണക്ക്  ക്ലാസ് ആണേൽ പറയുകയും വേണ്ട.(കണക്ക് ടീച്ചർ ഇവിടെ ഉണ്ടോ ആവോ)🤫. പക്ഷെ അതിരാവിലെയും, വൈകുന്നേരങ്ങളിലും ഉള്ള പ്രാക്ടീസ് സഹിക്കാൻ പറ്റില്ലാർന്നു എന്നത് മറ്റൊരു സത്യം😡.പിന്നെ ആ സമയം ഞങ്ങൾ പ്രത്യേക "consideration" ഉള്ളവർ ആണല്ലോ..ക്ലാസ്സിൽ കേറിയില്ലേലും "present"🙄.ആഹാ അന്തസ്സ്‌ !!!.പിന്നെ ഒരു പ്രോഗ്രാമിനും ഇല്ലെങ്കിലും ,ഇല്ലാത്ത ഐറ്റത്തിന്റെ പേരും  പറഞ്ഞു ക്ലാസ് കട്ട് ചെയ്തു നടന്ന ലെജന്ഡ്സ് ഇവിടെ ഉണ്ടല്ലോ ല്ലേ.??തത്കാലം അവരെ ഒറ്റുന്നില്ല🧐  .(അത് വേറെ ഒരു എപ്പിസോഡിനുള്ള കഥ ആണ്).അവസാന റിഹേഴ്സൽ സമയങ്ങളിൽ നിങ്ങളിൽ പലരും റിഹേഴ്സൽ കാണാൻ വരുമായിരുന്നില്ലേ....ഹൂഊ ..എന്താരുന്നു അപ്പൊ ഉണ്ടാവുന്ന അഭിമാനം....പിന്നെ വള  മുതൽ തലമുടി കെട്ടുന്ന ചരട് വാങ്ങുന്നത് വരെ എത്തി നിക്കുന്ന ചൂടൻ ചർച്ചകൾ...അങ്ങനെ അവസാനം ആ ദിവസം ... ഗ്രീൻ റൂമിലെ ബഹളം..മേക്കപ്പ്  കഴഞ്ഞാൽ  VIP പരിഗണന ഉണ്ടാർന്നു എന്നത് സത്യം😂.(ചിലർ അത് അംഗീകരിക്കില്ലാട്ടോ). പിന്നെ സ്റ്റേജിൽ കേറാൻ പോകുന്നതിന്റെ ടെൻഷൻ...കർട്ടൻ പൊങ്ങുന്നതു വരെ വല്ലാത്തൊരു ടെൻഷൻ ഉണ്ടാവും....എല്ലാം കഴിഞ്ഞിറങ്ങുമ്പോൾ അഭിമാനവും...ഗൃഹാതുരത്വം എന്ന ഒറ്റവാക്കിൽ ഇതൊക്കെ അടയാളപ്പെടുത്താൻ കഴിയുമോ??.😌😌.

ഞാൻ നേരത്തെ സൂചിപ്പിച്ച "ചിലർക്ക് " ആണ് ഈ ഗൃഹാതുരത്വത്തിൻ്റെ മണം കൂടുതൽ കിട്ടുക.


    ഇനി ഗൃഹാതുരത്വം ഉണരുമ്പോൾ ബാക്കി  എഴുതാം...❤️❤️❤️