Tuesday 13 July 2021

ഒരു പൂവിന്റെ ജന്മം


 

വിടരുന്നതിനും കൊഴിയുന്നതിനും 

ഇടയിലുള്ള "ക്ഷെണ നേരം"

അത്ര മാത്രമേ വേണ്ടിയിരുന്നുള്ളു .!!

           പിറക്കണം ഒരു പൂവായ് 

            അമ്മയിൽ നിന്ന് അടരുന്നതേ  

             മരണത്തെ പുല്കാൻ ...!!

----------------------------------------------------------------------------------

Friday 12 March 2021



നാലാം തരം ...സ്കൂളിന്റെ ഒരു അരികിനോട് ചേർന്ന സാമാന്യം വലിയ ക്ലാസ് റൂം. നാല് എ ആണ്എന്നാണ്  ഓർമ്മ..നാല് ബി ക്ലാസ്  ഒരുപാട് ഇടുങ്ങിയതാരുന്നു.നാല് സി യുടെ കണക്കു ടീച്ചർ ഒരു വല്ലാത്ത സാധനവും (ടീച്ചർ ക്ഷമിക്കണം അന്നത്തെ അവസ്ഥ..!!).ഈ രണ്ടു ക്ലാസ്സിലും ഞാൻ ഇരുന്നിട്ടില്ല . അപ്പൊ എന്റെ ക്ലാസ് നാല് എ തന്നെ.ആവാനേ  വഴിയുള്ളു.(എന്താ മറവി..!!) അന്നൊക്കെ ഉച്ചക്കത്തെ ഇടവേള കഴിഞ്ഞാൽ അടുത്ത പീരീഡ്  ടീച്ചർ വരുന്നത് വരെ ക്ലാസ്സിൽ വല്ലാത്ത ബഹളമാണ്.അത്  നിയന്ത്രിക്കുക ഹെഡ്മാസ്റ്റർക്ക് അസ്സാദ്ധ്യമായതിനാൽ മുൻപേ പറഞ്ഞ കണക്കു ടീച്ചർ ഒരു വള്ളിചൂരലുമായ്  ഓരോ ക്ലാസ്സിലും കയറി ഇറങ്ങും.ആ സമയം അവനവന്റെ  ഇരിപ്പിടങ്ങളിൽ അല്ലാത്ത എല്ലാവര്ക്കും കിട്ടും നല്ല അടി .നിമിഷനേരം കൊണ്ട് സ്കൂൾ മുഴുവൻ നിശ്ശബ്ദമായിരിക്കും...!!

                 അങ്ങനെ ഒരു ദിവസം,ഉച്ചതിരിഞ്ഞ സമയം. എന്റെ ക്ലാസ്സിലും ടീച്ചർ എത്തി.ക്ലാസ് മുഴുവൻ നിശ്ശബ്ദമായി.പെട്ടെന്ന് ആരോ എന്റെ പേര് വിളിക്കുന്നത് പോലെ തോന്നി..ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി.ക്ലാസ്സിൽ  അപാര നിശബ്ദത.എലാവരും അവരവരുടെ സ്ഥാനത്ത് ഇരിക്കുന്നു.ഞാനൊഴികെ..!!! (ആത്മാർത്ഥ കൂട്ടുകാർ ബെഞ്ചിൽ പോയിരിക്കാൻ  എനിക്ക് നൽകിയ നിർദ്ദേശം ആയിരുന്നു  ആ വിളി.പൊതുവെ സാമട്ടായ എനിക്ക് അത് മനസ്സിലായില്ല എന്നത് സത്യം.) 
ഞാൻ ടീച്ചറുടെ മേശയിലേക്ക് ചാരി നിക്കുന്നു.വാതിൽക്കൽ ചൂരലും  വിറപ്പിച്ചു മേല്പറഞ്ഞ ടീച്ചറും.ഒരു നിമിഷം നെഞ്ചു  പിടഞ്ഞു.കണ്ണിൽ ഇരുട്ട് കയറും പോലെ.എല്ലാവരും എന്നെയും ടീച്ചറെയും മാറി മാറി നോക്കുന്നു.ആ നിമിഷം  ഭൂമി പിളർന്നു  അങ്ങനെ താഴ്ന്നു  പോയെങ്കിൽ എന്ന് തോന്നിയിരുന്നു.പെട്ടെന്ന് ടീച്ചർ ചൂരൽ എന്റെ നേരെ നീട്ടി,മറ്റുള്ളവരെ നോക്കി ടീച്ചർ പറഞ്ഞു."എന്തിനാണ് അവളെ വിളിക്കുന്നത്.അവൾ അവിടെ നിന്ന് വായിക്കുക ആയിരുന്നില്ലേ.??".(സംഗതി സത്യം ആരുന്നു. മേശയിലേക്ക് ചാഞ്ഞു കിടന്നു ഏതോ കഥാപുസ്തകം വായിക്കുക ആരുന്നു പാവം ഞാൻ .) .ശേഷം ടീച്ചർ എന്നോട് ബെഞ്ചിൽ പോയ് ഇരിക്കാൻ പറഞ്ഞിട്ട് അടുത്ത ക്ലാസ്സിലേക്ക് പോയ്.  ഒരു നിമിഷം കൊണ്ട് ജീവൻ തിരിച്ചു കിട്ടിയ അവസ്ഥ. അനുഭവിച്ചവർക്കേ അറിയൂ അതിന്റെ മഹത്വം.
         
       ഈ പറഞ്ഞ ടീച്ചറെയും ,ചൂരലിനെയും അറിയാത്തവർ ഉണ്ടോ .??
.പക്ഷെ ഇങ്ങനെ വെറും ഭാഗ്യം കൊണ്ട് നല്ല ചൂരൽ കഷായം കിട്ടാതെ രക്ഷപെട്ടു  പോയവർ കുറവല്ലേ..???


  

Monday 8 February 2021

സ്കൂൾ

To ,
      ചെറുപുഷ്പം യു .പി  സ്കൂൾ
       St .ജോർജ് H .S 
                           ഈ പോസ്റ്റ്   ചില പ്രത്യേക ആളുകൾക്ക് ഡെഡിക്കേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നു.ആരൊക്കെ എന്ന് പറയുന്നില്ല😉.കാരണം..നിങ്ങൾ ആലോചിച്ചു നോക്കൂ .ഓർമ്മശക്തി കൂടട്ടെ...."മെമ്മറി പവർ ആർക്കാണ് കൂടുതൽ എന്ന് അറിയാല്ലോ...
             പഴയ സ്കൂൾ വാർഷിക ആഘോഷങ്ങളിലേക്ക്  വന്നോളൂ.....അന്ന് നമ്മുടെ  സ്കൂൾ വാർഷികങ്ങൾ നടക്കുക ജനുവരി അല്ലെങ്കിൽ ഫെബ്രുവരി മാസത്തിലാണ്.അതിലെന്താണ് പ്രത്യേകത??
  പ്രത്യേകത ആ മാസത്തിനു അല്ല..
അതിനു മുൻപുള്ള മാസങ്ങൾ...എല്ലാ ക്ലാസ്സുകളിലും ഒരു അന്വേഷണം നടക്കും... പാട്ടുകാരെ,ഡാൻസുകാരെ ,അഭിനെതാക്കളെ കണ്ടെത്താൻ..ചിലർ സ്വയമേ മുന്നോട്ടു വരും.മറ്റു ചിലരെ ഉന്തി തള്ളി കൊണ്ടുപോകണം.ഞാൻ ഒക്കെ രണ്ടാമത്തെ ഗ്രൂപ്പ് ആണ്.സെലക്ഷൻ പ്രോസസ്സ് കഴിഞ്ഞാൽ പിന്നെ പ്രാക്റ്റീസ് സെഷൻ ..പാട്ടിനും നൃത്തത്തിനും നാടകത്തിനും പഠിപ്പിക്കാനും ആളുണ്ടാവും.. ഇതിൽ നൃത്തത്തിന്റെ സെഷൻ ആണ് എനിക്ക് അറിയുക. പരിശീലനം തുടങ്ങുന്ന ആദ്യ നാളുകൾ വളരെ നല്ലതാണ്.പക്ഷെ....പിന്നീട് കിട്ടണ അടിക്കും വഴക്കിനും പരിമിതിയെ ഇല്ല😕..ഒരു ജോണി സർ,മനോജ് സർ..ആഹാ എന്താ അടിയും  വഴക്കും.ചിലർ നന്നായി കളിക്കും..ചിലർ അതിലും നന്നായി..അവരുടെ പേര് ഇപ്പൊ പറയുന്നില്ല..പരിപാടിയുടെ അവസാന നിമിഷം വരെ പരിശീലനം😰..."practice makes man perfect"  എന്നാണല്ലോ...എന്തോ ആ പോളിസി ഞങ്ങൾക്ക് ഒരുപാട് ഇഷ്ടാണ്..ടീച്ചർ ചോദ്യം ചോദിക്കുന്ന ദിവസങ്ങളിലും ,ക്ലാസ് ടെസ്റ്റ് പോലുള്ള സമയങ്ങളിലും കഠിനമായ നൃത്ത പരിശീലനം വളരെ നല്ലതാണ്😜.ഇഷ്ടമല്ലാത്ത കണക്ക്  ക്ലാസ് ആണേൽ പറയുകയും വേണ്ട.(കണക്ക് ടീച്ചർ ഇവിടെ ഉണ്ടോ ആവോ)🤫. പക്ഷെ അതിരാവിലെയും, വൈകുന്നേരങ്ങളിലും ഉള്ള പ്രാക്ടീസ് സഹിക്കാൻ പറ്റില്ലാർന്നു എന്നത് മറ്റൊരു സത്യം😡.പിന്നെ ആ സമയം ഞങ്ങൾ പ്രത്യേക "consideration" ഉള്ളവർ ആണല്ലോ..ക്ലാസ്സിൽ കേറിയില്ലേലും "present"🙄.ആഹാ അന്തസ്സ്‌ !!!.പിന്നെ ഒരു പ്രോഗ്രാമിനും ഇല്ലെങ്കിലും ,ഇല്ലാത്ത ഐറ്റത്തിന്റെ പേരും  പറഞ്ഞു ക്ലാസ് കട്ട് ചെയ്തു നടന്ന ലെജന്ഡ്സ് ഇവിടെ ഉണ്ടല്ലോ ല്ലേ.??തത്കാലം അവരെ ഒറ്റുന്നില്ല🧐  .(അത് വേറെ ഒരു എപ്പിസോഡിനുള്ള കഥ ആണ്).അവസാന റിഹേഴ്സൽ സമയങ്ങളിൽ നിങ്ങളിൽ പലരും റിഹേഴ്സൽ കാണാൻ വരുമായിരുന്നില്ലേ....ഹൂഊ ..എന്താരുന്നു അപ്പൊ ഉണ്ടാവുന്ന അഭിമാനം....പിന്നെ വള  മുതൽ തലമുടി കെട്ടുന്ന ചരട് വാങ്ങുന്നത് വരെ എത്തി നിക്കുന്ന ചൂടൻ ചർച്ചകൾ...അങ്ങനെ അവസാനം ആ ദിവസം ... ഗ്രീൻ റൂമിലെ ബഹളം..മേക്കപ്പ്  കഴഞ്ഞാൽ  VIP പരിഗണന ഉണ്ടാർന്നു എന്നത് സത്യം😂.(ചിലർ അത് അംഗീകരിക്കില്ലാട്ടോ). പിന്നെ സ്റ്റേജിൽ കേറാൻ പോകുന്നതിന്റെ ടെൻഷൻ...കർട്ടൻ പൊങ്ങുന്നതു വരെ വല്ലാത്തൊരു ടെൻഷൻ ഉണ്ടാവും....എല്ലാം കഴിഞ്ഞിറങ്ങുമ്പോൾ അഭിമാനവും...ഗൃഹാതുരത്വം എന്ന ഒറ്റവാക്കിൽ ഇതൊക്കെ അടയാളപ്പെടുത്താൻ കഴിയുമോ??.😌😌.

ഞാൻ നേരത്തെ സൂചിപ്പിച്ച "ചിലർക്ക് " ആണ് ഈ ഗൃഹാതുരത്വത്തിൻ്റെ മണം കൂടുതൽ കിട്ടുക.


    ഇനി ഗൃഹാതുരത്വം ഉണരുമ്പോൾ ബാക്കി  എഴുതാം...❤️❤️❤️



              

                 

Saturday 28 March 2020

ഇഷ (concept copied)

പെണ്ണെന്നാൽ ഇഷയെ പോലെ ആകണമോ..???
ആരാണ് ഇഷ ..???എന്താണ് അവൾ..???
ഇഷ പ്രണയിനിയാണ്....
പക്ഷെ നിങ്ങൾ കേട്ട പൈങ്കിളി പ്രേമത്തിലെ നായിക അല്ല ...
അവനുമേൽ ഒരു പോറൽ പോലും  ഏൽക്കരുതെന്നു ശാഠ്യമുള്ള പെണ്ണ്.
പ്രണയത്തിന്റെ പരിശുദ്ധി കളങ്കപ്പെടാൻ താല്പര്യമില്ലാത്തവൾ...
അതിനു വേണ്ടി ഭ്രാന്തമായ എന്തും ചെയ്യുന്നവൾ....
എല്ലാത്തിലും ഉപരി ...............
സ്നേഹിച്ചു സ്നേഹിച്ചു ഒടുക്കം പരാജയപ്പെട്ടവൾ...!!
അവളിലെ ഭ്രാന്തമായ സ്നേഹത്തെ വെറും ഭ്രാന്ത് മാത്രമായ് അവൻ കണ്ടപ്പോൾ അവൾ പരാജയപ്പെട്ടു..!!+
തന്റെ പ്രണയത്തിനു മൂല്യം കുറയുന്നുവെന്ന് അറിഞ്ഞപ്പോൾ നിശബ്ദയാകേണ്ടി വന്നവൾ...!!
ഹൃദയത്തിൽ പ്രാണൻ പിടയുന്ന ഓരോ നിമിഷവും ഒരു ദീർഘ നിശ്വാസത്തിലൂടെ അതിനെ അതിജീവിക്കാൻ വിധിക്കപ്പെട്ടവൾ...
ഇനി പറയട്ടെ......
എല്ലാ പെണ്ണും ഇഷയല്ല ......
എങ്കിലും ഇന്ന് "ഞാൻ" ഇഷയെ ഓർക്കാറുണ്ട്....
ഓരോ ദീർഘനിശ്വാസത്തിലും ഹൃദയതാളം തിരിച്ചെടുക്കാൻ ബുദ്ധിമുട്ടുമ്പോൾ,
ആരും അറിയാതെ ഇഷ എന്നിലും ജനിക്കുന്നുണ്ട്.
ഒരുപക്ഷെ ആ തിരിച്ചറിവാകാം ഈ എഴുത്തിന്റെ രഹസ്യവും..!!


പാഠങ്ങൾ

                    ലോകം മുഴുവൻ ഒരു കൂട്ടം വൈറസുകൾ കാർന്നു തിന്നുന്നുമ്പോൾ ഒറ്റമുറിയുടെ ഏകാന്തതയിലേക്ക്  വലിച്ചെറിയ-
പ്പെടുമ്പോൾ ഇരുപതാം നൂറ്റാണ്ട്  മനുഷ്യരാശിയുടെ അന്തകനാവും എന്ന് വിശ്വസിക്കുന്നവരോട് ..........
                          ഇത്  അന്ത്യമല്ല,മറിച്ച് ഒരു നല്ല തിരിച്ചറിവിനും,തുടക്കത്തിനും മുന്നോടിയായുള്ള ഭീഷണിയോ നിർദ്ദേശമോ മാത്രമാണ് .നിർലോഭമായ വികാരങ്ങൾക്കും അനിയന്ത്രിതമായ ജീവിതശൈലികൾക്കും കൊടികുത്തിയ  അന്തവിശ്വാസങ്ങൾക്കും അപ്പുറം യാഥാസ്ഥിതികതയുടെ  ലളിതമായ ഒരു ജീവിതം മനുഷ്യന് ഉണ്ടെന്ന് സ്വയം തിരിച്ചറിയാനുള്ള ഒരു പ്രാക്ടിക്കൽ ക്ലാസ് .
                      ഭൂമിക്ക് പുറത്തു മറ്റൊരു ഭാഗത്തു നിന്ന് നോക്കുമ്പോൾ ഭൂമി ഒരു ഗോളം മാത്രമാണ്.കരയും കടലും പോലും വേർതിരിച്ചറിയാൻ ആവാത്ത ഒറ്റ ഗോളം.എന്നാൽ ഇങ്ങു ആകാസത്തിനു കീഴെ ഭൂഖണ്ഡങ്ങളും,രാജ്യങ്ങളും സംസ്ഥാനങ്ങളും,ജാതി-മത ചിന്തകളും, രാഷ്ട്രീയവും നിറവും വരെ ഭൂമിയെ-മനുഷ്യനെ-വേർതിരിക്കുന്നു."ഞാനും നീയും " തമ്മിൽ പലതരത്തിൽ അന്തരങ്ങൾ ഉണ്ടെന്നും അതനുസരിച്ചു ജീവിക്കണമെന്നും സ്വയം പഠിപ്പിക്കുന്നു.പണത്തിനു വാങ്ങാൻ കഴിയാത്ത ദൈവവും രാഷ്ട്രീയവും ഇല്ലെന്നു ഒരു കൂട്ടർ പറയുമ്പോൾ,മനുഷ്യത്വ രഹിതമായ ആചാരവിശ്വാസങ്ങളിൽ വീഴാത്ത ഒരു ദൈവവും ഇല്ലെന്നു മറ്റൊരു കൂട്ടർ പറയുന്നു. പരിശുദ്ധമായ സ്നേഹത്തിനും അപ്പുറം സ്വാർത്ഥതയുടെ കീഴടക്കൽ ആണ് മനുഷ്യൻ എന്ന് വിശ്വസിക്കുന്നവരും ഉണ്ട് .
               സ്വന്തം ബുദ്ധിമുട്ടിനേക്കാൾ അന്യന്റെ സുഖത്തിൽ അസ്വസ്ഥനാകുന്ന മനുഷ്യന് ഈ കുഞ്ഞു വൈറസുകൾ നൽകുന്ന തിരിച്ചറിവുകൾ എന്താകും..???
   വർത്തമാനകാല ലോകത്തിൽ നോക്കുക.ആരാധനാലയങ്ങൾ അടക്കപ്പെട്ടു .നഗരങ്ങൾ നിശ്ചലമായിരിക്കുന്നു.ശത്രുവിനോടും മിത്രത്തോടും ഒരേ അകലം പാലിക്കേണ്ടി വരുന്നു.ലോകരാഷ്ട്രങ്ങളുടെ ആശയവിനിമയങ്ങൾ യുദ്ധത്തിൽ നിന്നും വഴുതിപ്പോകുന്നു.നിറവും ജാതിയും പണവും അതിർത്തി സൃഷ്‌ടിച്ച നമ്മുടെ കുലത്തിൽ എല്ലാവരും ഒരുപോലെ അതിജീവനത്തിനു ശ്രെമിക്കുന്നു.അതിവേഗം വ്യാപിക്കുന്ന രോഗത്തെ മറികടക്കാൻ ഒരുമിച്ച് നിക്കുക  എന്നല്ലാതെ  മറ്റെന്ത് ചെയ്യാൻ അല്ലെ..??
  ചിന്തിച്ചു നോക്കു നാം ഇത്ര നാൾ സംരക്ഷിച്ച ഒരു ദൈവവും അടച്ചിട്ട ആരാധനാലയങ്ങൾ തുറന്നു നേരിട്ട് വന്നു സംരക്ഷിച്ചില്ല. മറ്റുള്ളവരോട് മത്സരിച്ചും തട്ടിയെടുത്തും നേടിയെടുത്ത ഒന്നും നമ്മെ സംരക്ഷിക്കുന്നില്ല. രാജ്യങ്ങൾ പരസ്പരം നിലനിർത്തിയ വിദ്വെഷം  ഇല്ലാതാവുന്നു.ഒരു പൊതു ശത്രുവിനെ നേരിടാൻ...പഠിക്കുവാൻ ഒരുപാട് പാഠങ്ങൾ ഉൾക്കൊണ്ട വലിയ അനുഭവം.
    നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ജീവൻ ഇല്ലാത്ത എന്നാൽ ജനിതക ഘടനയോടു സാമ്യമുള്ള വൈറസ് ലോകജനതയുടെ നല്ലൊരു ഭാഗത്തെ ആക്രമിക്കുകയും പത്തിലൊരു വിഭാഗത്തെ കൊല്ലുകയും ചെയ്തു.രോഗകാലഘട്ടത്തിലെ ഏറ്റവും ദുഷ്കരം രോഗവ്യാപന പ്രതിരോധ പ്രക്രിയ ആയ ഏകാന്തവാസമാണ്.ഒറ്റമുറിയിൽ പ്രാർത്ഥിച്ചും അതിജീവനത്തി പറ്റി ആകുലതപ്പെട്ടും കഴിയേണ്ടി വരുന്നത് ഭയാനക മെന്നു നാം വിശ്വസിക്കുന്നു.നിപ്പായും എബോളയും സാർസും അതിജീവിച്ചപ്പോൾ കോവിഡ് -19 നമ്മെ ഭയപ്പെടുത്തുന്നത് ഇത്തരം അകാരണമായ ഭയം ആണ്.
         വെള്ളവും ഭക്ഷണവും സ്വയം ഗ്രഹിക്കന്ന  ജ്ഞാനവും അതിലുപരി ശുദ്ധ വായുവും മതി ഒരു മനുഷ്യന് ജീവൻ നിലനിർത്താൻ എന്നിരിക്കെ, ലൗകികവും ആർഭാടവും ആഡംബരം നിറഞ്ഞതുമായ ജീവിതം ശീലിച്ച നമുക്ക്, പെട്ടെന്ന് തനിച്ചാവുമ്പോൾ,മരണം മുന്നിൽ നിൽക്കുമ്പോൾ ഇരുട്ടിനെ കാണുമ്പോൾ ഭയം വരികയും ദിശ തെറ്റുകയും ചെയ്യുന്നു.
            ഇനി ചിന്തകൾ ഒന്ന് മാറ്റി നോക്കു....രോഗ ബാധിതർക്ക് കിട്ടുന്ന ഒറ്റ മുറിയും,അതിലെ എണ്ണപ്പെട്ട ദിനങ്ങളും ഒരു വലിയ പറുദീസയാണ്..ആരുടേയും സാമീപ്യമോ അഭിപ്രായപ്രകടനമോ ,ശല്യമോ ഇല്ലാതെ സ്വയം തിരിച്ചറിയാനുള്ള പറുദീസ...മരവിച്ച സർഗാത്മകതയെ പുറത്തു എടുക്കാനുള്ള  സമയം.ശാരീരിക ക്ഷമത ഏറെ വേണ്ട കഴിവുകൾ ഇവിടെ പറ്റിയെന്നു വരില്ല.എന്നാൽ ജീവിതത്തിലേക്ക് ഒരു ചിട്ട കൊണ്ട് വരാനും നല്ലതിനെ ചിന്തിക്കാനും ധ്യാനം ചെയാനും നല്ല വായനക്കാരനെ പുറത്തെടുക്കാനും എഴുതാനും ഒക്കെ പറ്റിയേക്കും. ഓരോ  ദിനം കഴിയും തോറും മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന  ജീവിതത്തിൽ ഇതൊരു ഇടവേള ആണ്.ബാല്യത്തിന്റെ ഓർമ്മകളിലേക്ക്  തിരിച്ചു പോകാനും,സ്വയം വിലയിരുത്താനുമുള്ള ഇടവേള.





Sunday 30 June 2019

ആമുഖം

പ്രണയമോ ഭ്രമമോ എന്ന് തിരിച്ചറിയാൻ കഴിയാത്ത വല്ലാത്ത ഒരു വികാരം ശൂന്യമായ,വെളുത്ത kadalasukalodu തോന്നാറുണ്ട്.എന്തൊക്കെയോ എഴുത്തI നിറക്കാൻ തോനുന്ന വൈകാരികമായ നിമിഷങ്ങൾ ആണവ. പക്ഷേ,എന്തെഴുതണം എങ്ങനെ എഴുതണം എന്നത് വലിയ ചോദ്യചിഹ്നം ആണ് എപ്പോഴും...കോടാനുകോടി വിഷയങ്ങൾ ഉള്ള ഈ ലോകത്ത് എനിക്ക് എഴുതുവാൻ ഒന്നും തരപെടുനനില്ലല്ലോ എന്നത് എന്തൊരു ഗെതികെടാണ്..ശെരിക്കും വിഷയങ്ങൾക്ക് അല്ല, "അനർഗല നിർഗലം" പ്രവഹിക്കുന്ന വാക്കുകൾക്ക് ആണ് ക്ഷാമം...ലോകം കണ്ട saahithyangalku പുറകെ പോയാൽ എന്റെ ഈ അപൂർവ പ്രേണയം,കുപ്പിയിലാക്കി കുഴിച്ചു മൂടെണ്ടി വരും..അതു കൊണ്ട് എന്റെ സാധാരണ ശൈലിയിൽ എന്തെങ്കിലും എഴുതാം..
               പിന്നെയും ഒരു ചോദ്യം ബാക്കി ഉണ്ടല്ലോ എന്തെഴുതണം ..??എങ്ങനെ തുടങ്ങണം..?? ഡെയറി ആയാലോ..?? ദിനചര്യകലെ അക്കങ്ങൾ ഇട്ടു നിരത്തി, അഭിമാന നിമിഷങ്ങളും, അപമാനങ്ങളും കുത്തും കോമയും ചേർത്ത് എഴ്താം..
പക്ഷേ അതിലൊരു പ്രശ്നം...പുതിയതായി ഒന്നും സംഭവിക്കാത്ത ദിവസങ്ങളാണ് അധികവും.. എഴ്തി വരുമ്പോൾ "തനിയാവർത്തനം" സംഭവിക്കാൻ സാധ്യതയുണ്ട്. രേഹസ്യങ്ങൾ പലതഉള്ള സ്ത്രീ ഹൃദയം ആയതിനാൽ ഡെയറി യോടുള്ള ആത്മ ബന്ധത്തിൽ കളങ്കം വരികയും ചെയ്യും... അപ്പോൾ പുതിയത് എന്തെങ്കിലും കണ്ടെതിയെ പറ്റൂ...അതിലേക്കുള്ള അന്വേഷണം ആവട്ടെ ഈ ബ്ലോഗ് ..!!!!

Thursday 26 April 2018

നാലുമണിപ്പൂക്കൾ




നാലുമണിപ്പൂക്കൾ ആയിരുന്നവ
സമയം മാറി വിടർന്നിട്ടും
പഴയ പേരിന്റെ നിഴൽ
വിട്ടുമാറാത്തവർ ......
"വെറും" നാലുമണിപ്പൂക്കൾ എന്നു
തരം താഴ്ത്തപ്പെട്ടവർ .....
പെരുവിളി " താരം താഴ്ത്തലാകുമോ
എന്ന് ചോദിച്ചവർ ഏറെ....
"വെറും" എന്നതു ആലങ്കാരികമായിരുന്നോ
എന്നവർ തിരിച്ചു ചോദിച്ചില്ല...
കാരണം...
ഉത്തരമില്ലാത്ത വിലകെട്ട ചോദ്യ -
ങ്ങളായവ മാറിയിരുന്നു
നട്ടതോ നനച്ചതോ അല്ല ,സ്വയം
പൊട്ടിക്കിളിർത്തതാണു
ആരോ വലിച്ചെറിഞ്ഞ വിത്തിൽ നിന്നു
മണ്ണിന്റെ ആഴങ്ങളിൽ നിന്ന്.....
ആർത്തലച്ചു വളർന്നപ്പോൾ
അറിഞ്ഞിരുന്നില്ല ഒതുക്കപ്പെടുമെന്നു
മണവും ഗുണവും നിറവും
ഉണ്ടായിട്ടും, വികൃതമാക്കപ്പെട്ട
"പേരിന്റെ " പേരിൽ
അണഞ്ഞു തീരുവാനുള്ള
ജന്മമായ് തീരുമെന്ന്